മണ്ണാര്‍ക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു 

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

 

മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്. ഇന്നു രാവിലെ 6.15നാണ് സംഭവം. 

കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്കുവന്നതായിരുന്നു ഇവര്‍. രാവിലെ മുലപ്പാല്‍കൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി പരിശോധിച്ച ആശുപത്രി അധികൃതര്‍ അറിയിച്ചു.