അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് ആകാം; ബിരുദധാരികൾക്ക് അവസരം
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ഫണ്ടിംഗ് വിഭാഗത്തിൽ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പ് അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, എൻ.ജി.ഒ, സി.എസ്.ആർ പ്രോജക്റ്റുകൾ എന്നിവയിൽ കുറഞ്ഞത് ആറ് മാസത്തെ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മികച്ച ആശയവിനിമയ ശേഷിയും എം.എസ് ഓഫീസ് കൈകാര്യം ചെയ്യാനുള്ള അറിവും ഉണ്ടായിരിക്കണം. അപേക്ഷകരിൽ നിന്ന് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://sl1nk.com/fundingasap എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.