കീഴാറ്റൂർ ഗ്രാമത്തിന് ഉത്സവഛായ പകർന്ന് എൻ എസ് എസ് ക്യാമ്പ്

കീഴാറ്റൂർ ഗ്രാമത്തിന് ഉത്സവഛായ പകർന്ന് എൻ എസ് എസ് ക്യാമ്പ് ശ്രദ്ധേയമാകുന്നു.കീഴാറ്റൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു വരുന്ന കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിറ്റ് എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ  ഭാഗമായി കലാസന്ധ്യ അരങ്ങേറി.
 

തളിപ്പറമ്പ് : കീഴാറ്റൂർ ഗ്രാമത്തിന് ഉത്സവഛായ പകർന്ന് എൻ എസ് എസ് ക്യാമ്പ് ശ്രദ്ധേയമാകുന്നു.കീഴാറ്റൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു വരുന്ന കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിറ്റ് എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ  ഭാഗമായി കലാസന്ധ്യ അരങ്ങേറി.

എൻ എസ് എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും പ്രദേശത്തെ കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കലാസന്ധ്യ വാർഡ് കൗൺസിലർ ഒ സുഭാഗ്യം ഉദ്ഘാടനം ചെയ്തു.നാടൻപാട്ട് ,കവിതാലാപനം,വിവിധ നൃത്ത രൂപങ്ങൾ തുടങ്ങിയവ അരങ്ങേറി.

രാഹുൽ വിത്തന്റെ നേതൃത്വത്തിൽ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരവും സജീവൻ കുയിലൂരിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് ശിൽപ്പശാലയും അരങ്ങേറി.കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ക്യാമ്പിൽ വിവിധ ക്ലാസുകളും എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിവിധ സേവന- സന്നദ്ധ പ്രവർത്തനങ്ങളുമാണ് നടന്നു വരുന്നത്.ക്യാമ്പ് 25 ന് സമാപിക്കും.