ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
Feb 27, 2024, 18:26 IST
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കൃതിയും നിരൂപണവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവഹിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. കെ. ശ്രീലത അധ്യക്ഷയായിരുന്നു. കവിയും നിരൂപകനുമായ ഡോ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സഞ്ജീവ് കുമാർ, ഡോ. അച്യുതാനന്ദ മിശ്ര എന്നിവർ പ്രസംഗിച്ചു.