സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കിന് തയ്യാറാവും

 

കൽപ്പറ്റ : സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നിരന്തരമായി നിഷേധിക്കുന്ന പിണറായി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള പോരാട്ടങ്ങൾക്ക് ജീവനക്കാർ രംഗത്തിറങ്ങുമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ പറഞ്ഞു. പിണറായി സർക്കാറിന്റെ രണ്ടാം വാർഷിക ദിനം സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിച്ച് നടത്തിയ പ്രതിഷേധ താക്കീതിന്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ജെ ഷൈജു അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലയിൽ 50 കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ ഹനീഫ ചിറക്കൽ , കെ എ മുജീബ്,  സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഷറഫ് മമ്പറം,  ജോർജ്ജ് സെബാസ്റ്റ്യൻ , ജില്ലാ ഭാരവാഹികളായ   ആർ രാം പ്രമോദ്, പി ടി സന്തോഷ്, ജി പ്രവീൺകുമാർ ,ബെൻസി ജേക്കബ്, കെ സുബ്രഹ്മണ്യൻ, കെ എസ് പ്രജീഷ്, ഇ ടി രതീഷ്, സാബു അബ്രഹാം, കെ എച്ച് അഫ്സൽ, വി കെ സുഭാഷ് , രജീസ് കെ തോമസ്, വി ജെ വക്കച്ചൻ, കെ അബ്ദുൽ ഗഫൂർ, സജി ജോസഫ്, ബി ജേഷ് പോൾ, കെ ബിജുല,  സനില  ജയദേവൻ, പി ഡി സണ്ണി, ടെൽമ്മ, കെ വിനയൻ , എ രാജേഷ്, കെ സജീവൻ , കെ നിസാമുദ്ദീൻ, കെ സുമേഷ് എന്നിവർ പ്രസംഗിച്ചു