ഭിന്നശേഷി അവകാശ നിയമം ബോധ്യപ്പെടുത്തി സാമൂഹിക നീതി വകുപ്പിന്റെ ബോധവത്കരണ ക്ലാസ്

 


കാസർഗോഡ് :  ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് ഭിന്നശേഷി അവകാശ നിയമം-2016 മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബോധവത്കരണ ക്ലാസ്സ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സി.കൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലോ ഓഫീസര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.എന്‍.സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ് സ്വാഗതവും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കേശവന്‍ നന്ദിയും പറഞ്ഞു.

 കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വകുപ്പ് ഓഡിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീര്‍ പുതേരി ബോധവത്കരണ ക്ലാസ് എടുത്തു. 2016 ലെ ഭിന്നശേഷി അവകാശ നിയമം  അവകാശധിഷ്ഠിതമായ പ്രത്യേക നിയമം ആണ്. ഭിന്നശേഷിക്കാര്‍ക്ക് ഒന്നും ഔദാര്യത്തിന്റെ പുറത്തല്ല  ഓരോ അനുകൂല്യങ്ങളും നല്‍കേണ്ടത് അവര്‍ക്ക് നിരുപാധികം നല്‍കേണ്ടുന്ന അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു നന്ദി പറഞ്ഞു.