സര്‍ഫാസി നിയമം പിന്‍വലിക്കുക:കര്‍ഷക കോണ്‍ഗ്രസ്സ്

 


കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് വിനയായ സര്‍ഫാസി നിയമം പിന്‍വലിക്കുകയോ, നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കര്‍ഷകരെ ദ്രോഹിക്കുന്നതിന് ആധാരമായിട്ടുള്ള മുഴുവന്‍ വകുപ്പുകളും റദ്ദാക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുന്‍ കെ.പി.സി.സി മെമ്പര്‍ വി.എ മജീദ് പറഞ്ഞു. കൊറോണ കാലയളവില്‍ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെയും കാര്‍ഷിക വിളവുകള്‍ കാലാവസ്ഥാ വ്യതിയാനം നിമിത്തം നശിച്ചു പോയതിനാലും കടക്കെണിയിലായ കര്‍ഷകര്‍ക്ക് സംസ്ഥാന ഗവണ്മെന്റ് വയനാട് പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇതുവരെ ഈ പാക്കേജ് നടപ്പാക്കാത്തതിലും കര്‍ഷക കോണ്‍ഗ്രസ്സ് നേതൃത്വ യോഗം ശക്തമായി അപലപിച്ചു. വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ കര്‍ഷക രക്ഷാ പാക്കേജ്  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ വയനാട്ടില്‍ കര്‍ഷക ആത്മഹത്യ പെരുകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജിന്‍സണ്‍ മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശശീന്ദ്രന്‍ അധ്യക്ഷതയും ഉമാശങ്കര്‍ മുഖ്യ പ്രഭാഷണവും നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ പി. വിനോദ്കുമാര്‍, രാജാ റാണി, സാലി റാട്ടക്കൊല്ലി, അഗസ്റ്റിന്‍ പുല്‍പള്ളി, കബീര്‍ മാസ്റ്റര്‍, പി.കെ മുരളി, അഡ്വ. രാജീവ്. പി. എം, ആര്‍ രാജന്‍, കല്‍പ്പറ്റ മില്‍ക്ക് സൊസൈറ്റി പ്രസിഡന്റ് എം.എം മാത്യു, സഖറിയ, ഗൗതം ഗോകുല്‍ദാസ്, രാജന്‍ മുണ്ടേരി, ഷിഹാബ് കാച്ചാസ്, അര്‍ഷാദ് പുത്തൂര്‍വയല്‍, ജോര്‍ജ്ജ് അഞ്ജലി, ജയപ്രസാദ് മണിയംങ്കോട്, ഷൗക്കത്ത്, ബാബു അഡ്‌ലെയ്ഡ്, ഷേര്‍ലി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.