ലിംഗപദവി സമത്വം ബോധവത്കരണ സെമിനാര്‍ നടത്തി

 

ദേശീയ ബാലികാ ദിനത്തില്‍ വനിത ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ലിംഗപദവി ബോധവത്കരണ സെമിനാര്‍ നടത്തി. കാസകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. സ്ത്രീസമത്വത്തിനായി സമൂഹമൊന്നാകെ മുന്നോട്ടുവരണമെന്നും പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ വി.ബി.ബിജു, വേദവേദ്യാമൃത ചൈതന്യ, സുലൈമാന്‍ കരിവെള്ളൂര്‍, ജോസി ജോസ്, സി.ഡി.പി.ഒ കെ.ജയശ്രീ എന്നിവര്‍ സംസാരിച്ചു. ശൈശവ വിവാഹ നിരോധനം എന്ന വിഷയത്തില്‍ അസി.ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ.ജെബിന്‍ തോമസ്,  വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ സുന.എസ്.ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി.ജ്യോതി സ്വാഗതവും എ.ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.