ഗാന്ധിനഗർ - കനോലി കനാൽ റോഡ് നാടിന് സമർപ്പിച്ചു

സർക്കാറിൻ്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മിച്ച താനാളൂർ ഗ്രാമപഞ്ചായത്ത് ഗാന്ധിനഗർ - കനോലി കനാൽ റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. 45.10 ലക്ഷം രൂപ ഹാർബർ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.
 

മലപ്പുറം : സർക്കാറിൻ്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മിച്ച താനാളൂർ ഗ്രാമപഞ്ചായത്ത് ഗാന്ധിനഗർ - കനോലി കനാൽ റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. 45.10 ലക്ഷം രൂപ ഹാർബർ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.

അസിസ്‌റ്റൻ്റ് എഞ്ചിനീയർ പ്രണവ് മലോൽ റിപ്പോർട്ട് അവതരിപ്പിച്ചു.താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളിയത്ത് അബ്ദുറസാഖ്, 
താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  കാദർകുട്ടി വിശാരത്ത്, താനാളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ ജയൻ, വി സി ശശിധരൻ, ഒ സുരേഷ് ബാബു, സുലൈമാൻ അരിക്കാട്, റഫീഖ് മീനടത്തൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താനാളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നസ്റി തേത്തിയിൽ സ്വാഗതവും ജലീൽ കൊല്ലടത്തിൽ നന്ദിയും പറഞ്ഞു.