ഗ്രാമങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം: മാണി സി കാപ്പൻ

 

തലനാട്: തീക്കോയി - തലനാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ.  6.90 കോടി രൂപ മുടക്കി 5 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തിൽ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്. 

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു. പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. വികസന പ്രവർത്തനങ്ങൾ നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കും. വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. 

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോളി ഷാജി, എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ബിന്ദു, ദിലീപ്, റോബിൻ, താഹ തലനാട് എന്നിവരും എം എൽ എ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.