ശുചിത്വ സന്ദേശ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

 

വയനാട് : ശുചിത്വ മാലിന്യ സംസ്‌ക്കരണരംഗത്ത് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനും ഹരിതകര്‍മ്മസേന അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും 'മലംഭൂതം' ക്യാമ്പയിന്‍ പ്രചരണത്തിനുമായുള്ള ശുചിത്വ സന്ദേശ യാത്ര ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ ശ്രീലത ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത കര്‍മ്മ സേനയുടെ ആവശ്യകത, കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് നല്‍കേണ്ട പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗ നിയന്ത്രണം എന്നിവയാണ് ശുചിത്വ സന്ദേശ യാത്രയുടെ ലക്ഷ്യം. ശുചിത്വ സന്ദേശ യാത്രയില്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമ, നഗര പ്രദേശങ്ങളിലൂടെ ശുചിത്വ മാലിന്യ സംസ്‌ക്കരണ ബോധവല്‍ക്കരണം നടത്തും.
 
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി പ്രജുകുമാര്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഐ.ഇ.സി കെ. റഹീം ഫൈസല്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ്. വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.