ജൈവവൈവിധ്യ ദിനാചരണവും ശില്പശാലയും സംഘടിപ്പിച്ചു

 

കാസർഗോഡ് : ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയും, പള്ളിക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി ജൈവവൈവിധ്യ ദിനാചരണവും കാവുകളിലെ ജൈവവൈവിധ്യം എന്ന വിഷയത്തില്‍ ജില്ലാതല ശില്പശാലയും സംഘടിപ്പിച്ചു. കരിച്ചേരി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടന്ന ഏകദിന ശില്പശാല പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ എം.ഗോപാലന്‍ അധ്യക്ഷനായി. ശില്പശാലയില്‍ കാവുകളിലെ ജൈവവൈവിധ്യത്തെ പറ്റി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.ഇ.ഉണ്ണികൃഷ്ണന്‍ ക്ലാസെടുത്തു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികളും ജൈവ വൈവിധ്യ ക്ലബ് പ്രവര്‍ത്തകരും അടക്കം എണ്‍പതോളം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. ചടങ്ങില്‍ ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അഖില സ്വാഗതവും പള്ളിക്കര ബി.എം.സി കണ്‍വീനര്‍ ജയപ്രകാശ് അരവത്ത് നന്ദിയും പറഞ്ഞു.