തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
Nov 18, 2023, 19:55 IST
വയനാട് - ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വടുവഞ്ചാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.യു.ജോര്‍ജ്ജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി, കെ.വി.മനോജ്, എസ്.എം.സി ചെയര്‍മാന്‍ കെ.ജെ ഷീജോ,യു.ബാലന്‍, വി.പി സുഭാഷ് എന്നിവര്‍ സംസാരിച്ചു.