ബി ദി നമ്പർ വൺ ഫിനാലെ 2023 ; കേരള ബാങ്ക് ശിൽപ്പശാല നടത്തി

 

കൽപ്പറ്റ: കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ബിദിനമ്പർ വൺ ഫിനാലെ 2023 കാമ്പയിൻ്റെ ഭാഗമായി കേരള ബാങ്ക് വയനാട് സിപിസിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജീവനക്കാർക്കായി ശിൽപ്പശാല നടത്തി. എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടി കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. 

നൂറ് ദിന കർമ്മ പദ്ധതിയിലെ ജില്ലാതല വിജയികൾക്കുള്ള ഉപഹാരം പ്രസിഡൻ്റ് വിതരണം ചെയ്തു. ഡയറക്ടർ പി ഗഗാറിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഇ രമേശ് ബാബു, എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ, റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ്, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ എം റീന, കെ ദിനേശൻ, ഐ കെ വിജയൻ എന്നിവർ പ്രസംഗിച്ചു.  സി പി സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത് കുമാർ സ്വാഗതവും അസിസ്റ്റൻ്റ് ജനറൽ മാനേജർ എം പി എ നസീമ നന്ദിയും പറഞ്ഞു.