നെടുമങ്ങാട് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു

 

നെടുമങ്ങാട് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന അഴിക്കോട് സ്വദേശി നവാസ് (55) ഇന്നലെ പുലർച്ചെയും പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് (45) ഇന്ന് രാവിലെയുമാണ് മരിച്ചത്. 

കഴിഞ്ഞ 14 നായിരുന്നു അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിയുണ്ടായത്.