എം.എൽ.എ മെറിറ്റ് അവാർഡ് 2026 ; തളിപ്പറമ്പിലെ   എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക്  അപേക്ഷിക്കാം 

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്ഥിരതാമസമുണ്ടെങ്കിലും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളിൽ നിന്ന് എം.എൽ.എ മെറിറ്റ് അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു.

നിയോജക മണ്ഡല പരിധിക്കുള്ളിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിനാൽ അവർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഈ അറിയിപ്പ് നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ്.

അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ

1. വിദ്യാർത്ഥിയുടെ പേര്പഠിച്ച 
2. സ്കൂളിന്റെ പേര്
3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് 
4. ആധാർ കാർഡിന്റെ പകർപ്പ്
5. പാസ്പോർട്ട് സൈസ് ഫോട്ടോ

അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം:mlaofficetpba008@gmail.com

അർഹരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.