കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കും: മന്ത്രി പിസി വിഷ്ണുനാഥ്
കേരളത്തിന്റെ കലയും സംസ്‌കാരവും ചരിത്രവുമെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് ഇതിന്റെ പ്രാഥമിക കാര്യങ്ങൾ തയ്യാറാകും. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലും ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള എല്ലാ അക്കാദമികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും അവയുടെയെല്ലാം പ്രവർത്തനങ്ങളെ സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യക്തികൾക്ക് വേണ്ടി സ്ഥാപനങ്ങൾ എന്നതല്ല, സ്ഥാപനങ്ങൾ വിഭാവനം ചെയ്തകാലത്തെ ഉദ്ദേശ്യം നിറവേറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഭാഗമായി ഹൈസിന്ത് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ രവീന്ദ്രൻ, കേരള സാഹിത്യ അക്കാദമി ചെയർപേഴ്സൺ കൽപ്പറ്റ നാരായണൻ, കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ജി.വേണുഗോപാൽ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ പ്രേംകുമാർ, കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എം.രഞ്ജിത്ത്, ഫോക് ലോർ അക്കാദമി ചെയർപേഴ്സൻ സുരേഷ്ബാബു എളയാവൂർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എം. അഞ്ജന, ഡയറകർ കെ ഇമ്പശേഖർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവിധ അക്കാദമി, കോർപ്പറേഷൻ ഉപാധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവരും സന്നിഹിതരായിരുന്നു.