കുട്ടികളുടെ ക്രിയാത്മക ശേഷി വളർത്താൻ പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ ബി ഗണേഷ്‌കുമാർ
കുട്ടികളുടെ ശാരീരിക-ബൗദ്ധിക വികാസത്തോടൊപ്പം അവരുടെ ക്രിയാത്മകശേഷി വളർത്തുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പിറവന്തൂർ സർക്കാർ യുപി സ്‌കൂൾ വാർഷികവും പുതുതായി നിർമിച്ച വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം : കുട്ടികളുടെ ശാരീരിക-ബൗദ്ധിക വികാസത്തോടൊപ്പം അവരുടെ ക്രിയാത്മകശേഷി വളർത്തുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പിറവന്തൂർ സർക്കാർ യുപി സ്‌കൂൾ വാർഷികവും പുതുതായി നിർമിച്ച വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് കുട്ടികളുടെ സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിനും സഹായകമാകും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ കെട്ടിട നിർമാണത്തിനും പഠന-കായിക ഉപകരണങ്ങൾ വാങ്ങാനും ആസ്തി വികസന നിധിയിൽ നിന്ന് പണം അനുവദിച്ചു. മെച്ചപ്പെട്ട പഠനാന്തരീക്ഷം കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി ഗോപിനാഥ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ നജീബ് ഖാൻ, സ്ഥിരംസമിതി അധ്യക്ഷരായ എം എസ് ദീപ, എം മായ, ഷിബു വർഗീസ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി തോമസ്, പ്രഥമ അധ്യാപകൻ എ ജി മുരളീധരൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.