സർക്കാർ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണുകൾകാലോചിതമായി പരിഷ്‌കരിക്കും : മന്ത്രി കെ.മുരളീധരൻ

സർക്കാർ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണുകൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നവീകരിച്ച എച്ച് എച്ച് എൽ ഫാർമസിയുടെയും സർജിക്കൽ ആൻഡ് ഒപ്റ്റിക്കൽസിന്റെയും ഉൽഘാടനം

 

കണ്ണൂർ : സർക്കാർ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണുകൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നവീകരിച്ച എച്ച് എച്ച് എൽ ഫാർമസിയുടെയും സർജിക്കൽ ആൻഡ് ഒപ്റ്റിക്കൽസിന്റെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1961 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ആരോഗ്യവകുപ്പിൽ നിലവിലുള്ളത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻസ് എന്നിവരുടെ എണ്ണം വർധിപ്പിക്കും. 

ധനകാര്യ വകുപ്പിൽ നിന്നുള്ള അനുമതി ഇതിനായി ഉടൻ ലഭ്യമാകും.  കേരളത്തിൽ ആരോഗ്യ ചികിത്സാരംഗം വളരെ ചെലവേറിയതായി മാറുകയാണ്. സ്വകാര്യ ആശുപത്രികളെ പുറത്ത് നിന്നുള്ള കോർപ്പറേറ്റ് കമ്പനികൾ ഏറ്റെടുക്കുകയാണ്. ഇവിടെയുള്ള ചികിത്സയുടെ ചെലവും ഇതോടെ ഇരട്ടിയായി ഉയരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ആശുപത്രി സാധാരണക്കാരന്റെ അത്താണിയായി മാറുകയാണ്. മികച്ച സേവനങ്ങൾ നൽകാൻ സർക്കാർ ആശുപ്രത്രികൾക്ക് കഴിയണം. ഇതിനായി  പ്രധാനമായും ഡോക്ടർമാർ ഉൾപ്പെടെയുള്ള സേവനമാണ് വേണ്ടത്. കെട്ടിട, അടിസ്ഥാന സൗകര്യങ്ങൾ ഒട്ടുമിക്ക ആശുപത്രികളിലുമുണ്ട്. മറ്റു സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മതിയാകും. മന്ത്രി കെ മുരളീധരൻ പറഞ്ഞു.