കോഴിക്കോട് ജില്ലയ്ക്കുള്ള മുഴുവൻ റേഷൻ വിഹിതവും എത്തിച്ചു: മന്ത്രി അനൂപ് ജേക്കബ് 

കോഴിക്കോട് ജില്ലയിലെ ഓണം സ്‌പെഷൽ അരി- ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും  ഇന്ന്
മുതൽ പൂർണ്ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

 

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓണം സ്‌പെഷൽ അരി- ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും  ഇന്ന്
മുതൽ പൂർണ്ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയിൽ ഓണം സ്‌പെഷൽ അരി മുഴുവനും വിതരണത്തിനായി വിട്ടെടുത്തിട്ടുണ്ട്. ജില്ലയിലെ എഫ്.സി.ഐ. ഗോഡൗണുകളിൽ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷൻ കടകളിൽ ഓണം സ്‌പെഷൽ അരി എത്താൻ വൈകിയത്. ഗോഡൗണുകളിൽ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

വിലക്കയറ്റം തടയാൻ അരിമില്ലുകളിൽ ഉൾപ്പെടെ സ്പെഷൽ സ്‌ക്വാഡ് രംഗത്തുണ്ട്. പച്ചക്കറി കടകൾ, റീടെയ്ൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന ഊർജിതമാക്കാൻ കലകടർമാർക്ക് നിർദ്ദേശം നൽകി.. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാർ അവധിയെടുക്കുന്നതു ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലകളിലെ റേഷൻ- കിറ്റ് വിതരണത്തിൻെ്‌റ തുടർഅവലോകനം നാളെ (19-08-2026) രാവിലെ നടക്കും.- മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന അവലോകന യോഗത്തിൽ എഫ്‌സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യ-സിവിൽ സപ്‌ളൈസ് വകുപ്പ്, സപ്‌ളൈകോ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.