മിനിലോറിയിൽ തെറിച്ചുവീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം 

 

 മിനിലോറിയിൽ നിന്ന് കെട്ടഴിഞ്ഞ് തെറിച്ചുവീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം.കുട്ടനെല്ലൂർ സ്വദേശി ഷെറിനാണ് മരിച്ചത്. തൃശൂർ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലായിരുന്നു ഞെട്ടിക്കുന്ന അപകടം.
ഇരുമ്പ് പൈപ്പുകൾ കയറ്റിപ്പോകുകയായിരുന്ന മിനിലോറി പൊടുന്നനെ ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. 

റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടർന്ന് മുന്നിലൂടെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ വേഗം കുറയ്‌ക്കുകയായിരുന്നു.ഇതിന് തൊട്ടുപിന്നാലെ ഇരുമ്പ് സ്ക്വയർ പൈപ്പുകൾ കയറ്റിയെത്തിയ മിനിലോറി ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടു. ബ്രേക്കിന്റെ ആഘാതത്തിൽ ലോറിയിൽ ഉറപ്പിച്ച്‌ കെട്ടിയിരുന്ന ഇരുമ്പ് പൈപ്പുകളുടെ കെട്ടഴിഞ്ഞു. നിമിഷങ്ങൾക്കകം പൈപ്പുകൾ മുന്നിലേക്ക് തെറിച്ച്‌ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷെറിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.