കണ്ണൂരിൽ ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ഭാരതീയ ജനതാ പാര്‍ട്ടി കൃത്യമായ ആദര്‍ശ പദ്ധതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണെന്നും അത് കേവലം  അധാകാര കേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ . കണ്ണൂര്‍ മാരാര്‍ജി ഭവനില്‍  ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

കണ്ണൂര്‍: ഭാരതീയ ജനതാ പാര്‍ട്ടി കൃത്യമായ ആദര്‍ശ പദ്ധതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണെന്നും അത് കേവലം  അധാകാര കേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ . കണ്ണൂര്‍ മാരാര്‍ജി ഭവനില്‍  ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അധികാരം നഷ്ടപ്പെട്ടാലും പാര്‍ട്ടി യുടെ പ്രവര്‍ത്തനം ആദര്‍ശത്തിലധിഷ്ഠിതമായി മുന്നോട്ട് പോകണം.പാര്‍ട്ടിയെ കേന്ദ്രീകരിച്ച് അധികാരമെന്നതാണ് സംവിധാനം. അധികാരത്തെ കേന്ദ്രീകരിച്ച് പാര്‍ട്ടിയെന്ന നിലപാടല്ല ബിജെപിയില്‍.  സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകള്‍ പാര്‍ട്ടിയിലേക്ക വരുന്നു. എല്ലാവരും മെമ്പര്‍ഷിപ്പ് എടുക്കണമെന്ന  രീതിയിലാണ് കാമ്പയിലന്‍. പ്രത്യേക വേര്‍തിരിവൊന്നുമില്ലാതെയാണ് പ്രവര്‍ത്തനം. കണ്ണൂര്‍ ജില്ലയിലും കൂടുതല്‍ പേരെ മെമ്പര്‍മാരായി ചേര്‍ത്ത് മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അഷിക സന്തോഷ്, റിട്ട. എല്‍ഐസി ഓഫീസര്‍ പി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.  ദേശീയ സമിതിയംഗം സി. രഘുനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ്, ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, അജികുമാര്‍ കരിയില്‍, സെലീന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും സി.പി. സംഗീത നന്ദിയും പറഞ്ഞു.