പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോട്ടന്തല സ്വദേശി പാലക്ക പറമ്പില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്.
 

മലപ്പുറം: പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോട്ടന്തല സ്വദേശി പാലക്ക പറമ്പില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുന്നതിനിടെയാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും തുടരുകയാണ്.