മഞ്ചേരി സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അധ്യാപക നിയമനം
മഞ്ചേരി സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള ഹൈസ്‌കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ് (കെമിസ്ട്രി) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂൺ രണ്ടിന് രാവിലെ 10.30ന് അഭിമുഖം നടക്കും.
May 27, 2026, 19:18 IST
മലപ്പുറം : മഞ്ചേരി സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള ഹൈസ്‌കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ് (കെമിസ്ട്രി) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂൺ രണ്ടിന് രാവിലെ 10.30ന് അഭിമുഖം നടക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലെ ബി.എഡ്, കെ-ടെറ്റ് കാറ്റഗറി 3 യോഗ്യത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 9539049552, 9495990502.