സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖർ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി

സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖർ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സരിത, മകൻ കാർത്തിക് എന്നിവർക്കൊപ്പം ഞായറാഴ്ചയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്

 

കാടാമ്പുഴ;   സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖർ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സരിത, മകൻ കാർത്തിക് എന്നിവർക്കൊപ്പം ഞായറാഴ്ചയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. 

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ, മേൽശാന്തി ബ്രഹ്മശ്രീ ഹരി എമ്പ്രാന്തിരി, ക്ഷേത്രം മാനേജർ കെ ഉണ്ണികൃഷ്ണൻ, ഓഫീസ് സൂപ്രണ്ട്  പി പി മീര, ക്ഷേത്രം സൂപ്രണ്ട് കെ സ്മിത, ഹെഡ് അക്കൗണ്ടന്റ് പി കെ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.