17 കുട്ടികളുടെ ടിസി കാണാനില്ല! വെബ്സൈറ്റിൽ കയറി നീക്കി; പൊലീസ് അന്വേഷണം

മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി. തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സിർട്ടിഫിക്കറ്റ് ആണ് കാണാതായത്. 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്. hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്.

 

മലപ്പുറം: മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി. തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സിർട്ടിഫിക്കറ്റ് ആണ് കാണാതായത്. 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്. hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്.

സ്‌കൂൾ പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാൾ ഗോപിയുടെ പരാതിയിൽ  കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.