പി എഫ് പെന്‍ഷന്‍കാര്‍ ഉപരോധ സമരം നടത്തി

 

മലപ്പുറം : പി എഫ്  പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  അഖിലേന്ത്യാ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി എഫ് പെന്‍ഷന്‍കാര്‍ ഹൈവേ ഉപരോധ സമരം നടത്തി.  മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക. ക്ഷാമബത്ത ഏര്‍പ്പെടുത്തുക ഹെയര്‍ ഓപ്ഷന്‍ വ്യവസ്ഥ നിലനിര്‍ത്തുക, പി എഫ് പെന്‍ഷന്‍കാര്‍ക്ക്‌സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്‍ റെയില്‍വേ യാത്രാസൗജന്യം പുനസ്ഥാപിക്കുക, പി എഫ് സമഗ്രമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന ഉപരോധ സമരം സംഘടിപ്പിച്ചത്.

ഉപരോധ സമരം മലപ്പുറം എംഎല്‍എ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ രാമദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി മോഹനന്‍ പിള്ള സ്വാഗതവുംമലപ്പുറം യൂണിറ്റ് സെക്രട്ടറി പിആര്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ പങ്ങന്‍ ,സി എം നാണി,അറക്കല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ മജ്‌നു ,സി രായിന്‍കുട്ടി,കാടേരി അബ്ദുല്‍ അസീസ്,തടിയന്‍ മുഹമ്മദ്,എം എ റസാക്ക്,പ്രേമന്‍ അക്രമണ്ണില്‍, ഷംസുദ്ദീന്‍ പുളിക്കല്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.