നാഷണൽ ആയുഷ് മിഷൻ ജില്ല അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്നു

നാഷണൽ ആയുഷ് മിഷന് കീഴിൽ മലപ്പുറം ജില്ലയിൽ വന്നിട്ടുള്ള ഫാർമസിസ്റ്റ് (​ഹോമിയോപ്പതി) ജോലിക്കായി അപേക്ഷിക്കാം. താൽപര്യമുള്ളവർ  ഔദ്യോഗിക വെബ്സെെറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷ നൽകണം. അവസാന തീയതി ജനുവരി 27 ആണ്. 

തസ്തികയും ഒഴിവുകളും

നാഷണൽ ആയുഷ് മിഷനിൽ ഫാർമസിസ്റ്റ് (ഹോമിയോപ്പതി).

പ്രായപരിധി

 2026 ജനുവരി 12 അടിസ്ഥാനമാക്കി, അപേക്ഷകരുടെ പ്രായം 40 വയസിൽ കൂടാൻ പാടില്ല.

യോ​ഗ്യത

അപേക്ഷകർ CCP/NCP അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,700 രൂപ ശമ്പളം ലഭിക്കും.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷകളുടെ എണ്ണം 20-ൽ അധികമായാൽ അഭിമുഖത്തിന് പുറമെ ഒരു എഴുത്തുപരീക്ഷ കൂടി നടത്തും. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഉദ്യോ​ഗാർഥികളുടെ ഇ-മെയിൽ മുഖാന്തിരമാണ് അറിയിക്കുക. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ നാഷണൽ ആയുഷ് മിഷന്റെ ഒഫീഷ്യൽ വെബ്സെെറ്റായ nam.kerala.gov.in സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ഫാർമസിസ്റ്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും പൂർണ്ണമായി പൂരിപ്പിക്കണം. ശേഷം പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷാ ഫോമിനോടൊപ്പം നിർബന്ധമായും വെക്കണം. 

പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും ചേർത്ത് ഒരു സീൽ ചെയ്ത കവറിലാക്കി സമർപ്പിക്കണം. ഇത് നേരിട്ടോ അല്ലെങ്കിൽ തപാൽ വഴിയോ അവസാന തീയതിയായ 2026 ജനുവരി 27-നോ അതിനുമുമ്പോ മലപ്പുറത്തുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എത്തിക്കണം.

വിലാസം: ദ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ, ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, സിവിൽ സ്റ്റേഷൻ, യു.പി. ഹിൽ, മലപ്പുറം-676505''.