മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
Mar 26, 2026, 18:59 IST
നിലമ്പൂർ: മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനിലയിൽ മാറ്റമില്ലാഞ്ഞതോടെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും റഫർ ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിൻരെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അംബുജം കുഞ്ഞിനെ പ്രസവിച്ചത്.