മലപ്പുറത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു
മലപ്പുറം നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്
Sep 16, 2026, 19:54 IST
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് ഇവർ വീട്ടിൽ പാചകത്തിനായി ഉപയോഗിക്കുന്നത്. ഇതിൽ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീടിന് പുറകുവശത്തേക്കും തീ പടരുന്നുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ഉറങ്ങുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്.