മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആറംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി 

കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി ആറംഗ കുടുംബം രക്ഷപ്പെട്ടു. കരുളായി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് പൂർണ്ണമായും കത്തിനശിച്ചത്.

 

 മലപ്പുറം : കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി ആറംഗ കുടുംബം രക്ഷപ്പെട്ടു. കരുളായി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. നിലമ്പൂരിൽ നിന്ന് കക്കാടംപൊയിലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ പീടികപ്പാറയ്ക്കും കള്ളിപ്പാറയ്ക്കും ഇടയിലുള്ള ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം. 

കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സഹയാത്രക്കാർ ഉടൻ തന്നെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വാഹനം നിർത്തി യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.