മലപ്പുറം ജില്ലയിൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ കർശനമാക്കി
Dec 23, 2025, 19:14 IST
ഉത്സവ സീസൺ ആരംഭിച്ചതിനാൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ മലപ്പുറം ജില്ലയിൽ കർശനമാക്കി.
ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്.