മലപ്പുറത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
അങ്ങാടിപ്പുറം പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്.
Apr 29, 2026, 19:08 IST
മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്.
വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റുള്ള മരണമെന്നാണു പ്രാഥമിക നിഗമനം. അബ്ദുൽ അസീസിന്റെ മൃതദേഹത്തിനു സമീപം ഒരു പന്നിയെ ചത്തനിലയിൽ കണ്ടെത്തി.