മലപ്പുറത്ത്  ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു  

എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം.അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ അപകടം ഒഴിവായി

 

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം.അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ അപകടം ഒഴിവായി. ഇന്നലെ  രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടിൽ ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 

നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.