തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ 36,18,851 വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 36,18,851 വോട്ടർമാർ. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകൾ, 12 നഗരസഭകൾ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതിൽ പുരുഷൻമാർ 1740280 ഉം സ്ത്രീകൾ 1878520 ഉം

 

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 36,18,851 വോട്ടർമാർ. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകൾ, 12 നഗരസഭകൾ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതിൽ പുരുഷൻമാർ 1740280 ഉം സ്ത്രീകൾ 1878520 ഉം, ട്രാൻസ്ജെൻഡർ വോട്ടർമാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ ആകെ 29,91,292 വോട്ടർമാരും നഗരസഭകളിൽ 6,27,559 വോട്ടർമാരുമുണ്ട്. 602 പ്രവാസി വോട്ടർമാരും ജില്ലയിലുണ്ട്.