മഞ്ചേരി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം
മഞ്ചേരി മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 20 ന് രാവിലെ 10.30 ന് മഞ്ചേരി മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക് രണ്ടിൽ നടക്കും.
Sep 12, 2025, 22:27 IST
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 20 ന് രാവിലെ 10.30 ന് മഞ്ചേരി മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക് രണ്ടിൽ നടക്കും. 45 വയസ് കവിയാത്ത ഡി എം എൽ ടി/ബി എസ് സി എം എൽ ടി/ എം എസ് സി എം എൽ ടി യോഗ്യതയും അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം എത്തണം. ഫോൺ: 0483 2765056.