കലാനിധി പുരസ്‌കാരം കെ എസ് മഹേഷ് കുമാറിന്
Nov 17, 2023, 18:24 IST
മലപ്പുറം : മൂശാരി സമുദായ സഭയുടെ ഈ വര്‍ഷത്തെ കലാനിധി പുരസ്‌കാരം പ്രശസ്ത മൃദംഗ വാദകനായ കെ എസ് മഹേഷ് കുമാറിന്. കേരള കലാമണ്ഡലത്തിലെ മൃദംഗം വകുപ്പ് തലവനാണ് മഹേഷ് കുമാര്‍. 30 വര്‍ഷത്തിലധികമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. 200 ല്‍ അധികം പ്രമുഖ സംഗീതജ്ഞരുടെ സംഗീത കച്ചേരികളില്‍ മൃദംഗം കൈകാര്യം ചെയ്തിട്ടുണ്ട്.
10001 രൂപയും പ്രശസ്തി പത്രവും അടങ്ങന്നതാണ് അവാര്‍ഡ്. 2023 ഡിസംബര്‍ 24 ന് പാലക്കാട് കാവശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കന്ന മുശാരി സമുദായ സഭയുടെ രണ്ടാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാാനിക്കും. കഴിഞ്ഞ വര്‍ഷം കലാനിധി പുരസ്‌കാരം നേടിയത് പ്രശസ്ത കഥകളി ചുട്ടി കലാകാരന്‍ കലാനിലയം പരമേശ്വരനായിരുന്നു.