അത്തദിനത്തിൽ മെഗാ പൂക്കളം ഒരുക്കി കാടാമ്പുഴ ദേവസ്വം

അത്തദിനത്തിൽ മെഗാ പൂക്കളം ഒരുക്കി കാടാമ്പുഴ ദേവസ്വം. കാടാമ്പുഴ ദേവി സന്നിധിയിൽ കാടാമ്പുഴ ശ്രീകൃഷ്ണ ഫ്ലവർ മാർട്ട് സമർപ്പിച്ച അത്തപ്പൂക്കളം തുടർച്ചയായ മൂന്നാം വർഷവും അത്ത ദിനത്തിൽ ഒരുക്കി.
 

വളാഞ്ചേരി: അത്തദിനത്തിൽ മെഗാ പൂക്കളം ഒരുക്കി കാടാമ്പുഴ ദേവസ്വം. കാടാമ്പുഴ ദേവി സന്നിധിയിൽ കാടാമ്പുഴ ശ്രീകൃഷ്ണ ഫ്ലവർ മാർട്ട് സമർപ്പിച്ച അത്തപ്പൂക്കളം തുടർച്ചയായ മൂന്നാം വർഷവും അത്ത ദിനത്തിൽ ഒരുക്കി. മുപ്പതോളം വരുന്ന ആളുകൾ ചേർന്നാണ് പൂക്കളം തയ്യാറാക്കിയത്.  

രാത്രിയിൽ തന്നെ തുടങ്ങി അത്തം നാളിൽ അമ്പലം നടതുറക്കുന്നതോടെ ദേവിക്കു പൂക്കളം സമർപ്പിക്കുകയായിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പുഷ്പ്പങ്ങൾ ഉപയോഗിച്ച് ആണ് പൂക്കളം ഒരുക്കിയത്. അത്തം നാളിൽ ഗുരുവായൂർ അമ്പലനടയിലെ അത്തപ്പൂക്കളം അൻപത് വർഷത്തിലേറെയായി സമർപ്പിക്കുന്നതും  ഇവർ തന്നെയാണ്.