മലപ്പുറം ജില്ലയിൽ ഹോം വോട്ടിങ് പൂർത്തിയായി; വോട്ട് ചെയ്തത് 17129 പേർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിങ് പൂർത്തിയായി. 85 വയസിനു മുകളിൽ പ്രായമുള്ള അർഹരായവരിൽ 96.21 ശതമാനം പേരും ഭിന്നശേഷിക്കാരിൽ 97.42 ശതമാനം പേരും ജില്ലയിൽ
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിങ് പൂർത്തിയായി. 85 വയസിനു മുകളിൽ പ്രായമുള്ള അർഹരായവരിൽ 96.21 ശതമാനം പേരും ഭിന്നശേഷിക്കാരിൽ 97.42 ശതമാനം പേരും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിനു മുകളിൽ പ്രായമുള്ള ഹോം വോട്ടിന് അർഹരായ 10975 പേരിൽ 10559 പേർ വോട്ട് ചെയ്തു. ഭിന്നശേഷിക്കാരിൽ 6744 പേരിൽ 6570 പേർ വോട്ട് ചെയ്തു.
വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയാണ് ഹോം വോട്ട് നടത്തിയത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീൽ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ചു
ജില്ലയിലെ ഓരോ മണ്ഡലത്തിലും ഹോം വോട്ട് ചെയ്തവരുടെ എണ്ണം മണ്ഡലം, 85 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്ന ക്രമത്തിൽ
1. കൊണ്ടോട്ടി - 625 (96.15), 465 (97.48)
2. ഏറനാട്- 703 (96.57) 491 (97.04)
3. നിലമ്പൂർ- 985( 96.95) 456 ( 98.49)
4. വണ്ടൂർ- 776 ( 94.63) 420 (89.55)
5. മഞ്ചേരി -753 (96.41) 418(99.52)
6. പെരിന്തൽമണ്ണ - 750 (9615) 339 (97.98)
7. മങ്കട - 690 (96.50) 451 (98.47)
8. മലപ്പുറം - 731 (96.06), 359 (98.63)
9. വേങ്ങര - 608 (98.54), 296 (99.66)
10. വള്ളിക്കുന്ന് - 763 (96.22), 382 (98.20)
11. തിരൂരങ്ങാടി- 529 ( 95.83), 283( 96.92)
12. താനൂർ - 390 (97.26), 399 (99.01)
13. തിരൂർ- 494( 95.74), 711 (96.21)
14. കോട്ടക്കൽ- 653 (92.76), 409(97.85)
15. തവനൂർ- 553(96.85), 364(98.38)
16. പൊന്നാനി - 556(97.54), 327(98.20)