മത്സ്യബന്ധന ബോട്ട് അപകടം: ഇൻഷുറൻസ് കമ്പനി 3.5 ലക്ഷം രൂപ നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ 

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000 രൂപ നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു

 


മലപ്പുറം : യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000 രൂപ നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. 2023 നവംബർ എട്ടിന് കടുത്ത കടൽ ക്ഷോഭത്തെ തുടർന്ന് കടലിൽ ബോട്ട് മുങ്ങി തകർന്നു. ബോട്ട് മൂന്നു ലക്ഷം രൂപയ്ക്ക് ഇൻഷുർ ചെയ്തിരുന്നെങ്കിലും കമ്പനി ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു.

മതിയായ കാരണമില്ലാതെയാണ് ക്ലെയിം തള്ളിയതെന്ന് കമ്മീഷൻ കണ്ടെത്തി. ഇൻഷുർ ചെയ്ത തുകയായ 3,00,000 രൂപ, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരം 50,000 രൂപ, കോടതി ചെലവ് 5,000 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. 45 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപതു ശതമാനം പലിശ നൽകണം. കമ്മീഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരുടേതാണ് വിധി.