‌മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീയണക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീയണക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ച് പെരിന്തൽണ്ണ ഫയർ ആൻ്റ് റസ്‌ക്യു വിഭാഗം സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് രാധാകൃഷ്‌ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാക‌ൃഷ്‌ണനാണ് മരിച്ചത്. വൈകിട്ട് ആറരയോടെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇവിടെ ഏക്കറുകണക്കിന് സ്ഥലത്ത് മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം രാധാകൃഷ്ണൻ അപകടത്തിൽപെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പാറുക്കുട്ടിയാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. മണികണ്ഠൻ, രജിത എന്നിവർ മക്കളാണ്. മരുമകൻ: സുബ്രഹ്‌മണ്യൻ (പരിയാപുരം ചേരി).