50% സബ്സിഡിയിൽ എയ്‌സ് ഫൌണ്ടേഷൻ സ്കൂൾ കിറ്റ് വിതരണം

 

മലപ്പുറം : പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാത്ഥികള്‍ക്കായി എയ്‌സ് ഫൌണ്ടേഷൻ 50ശതമാനം  സബ്സിഡി നിരക്കിലുള്ള സ്കൂള്‍ കിറ്റുകള്‍ വിതരണം ആരംഭിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍  വി ആർ വിനോദ് ഐഎഎസ് പദ്ധതിയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം നാഷണൽ എന്‍ജിഒ കോൺഫെഡറേഷൻ, സോഷ്യൽബീ വെഞ്ചേഴ്സ്, ഹരിയാലി ഫൌണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളും ഫോറവും ഫൗണ്ടേഷന്‍ എത്തിച്ചിരുന്നു. ഇങ്ങനെ ലഭിച്ച അപേക്ഷകരില്‍ നിന്നുമാണ് രണ്ടായിരം രൂപയുടെ കിറ്റിന് യോഗ്യരായവരെ തിരെഞ്ഞെടുത്തത്. ഒന്നാം ക്ലാസ് മുതല്‍ പത്താംതരം വരെ പടിക്കുന്നവരെയും നിര്‍ധനരായവര്‍ക്കും മുന്‍ഗണന നല്‍കി.ചടങ്ങിൽ എയ്‌സ് ഫൗണ്ടേഷൻ സെക്രട്ടറി സാലിഹ് മാടമ്പി ഭാരവാഹികളായ ഷാഫി കാടേങ്ങൽ, കെപി നൗഫൽ കാട്ടുങ്ങൽ, മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ സജീർ കളപ്പാടൻ, നൗഫൽ കാളമ്പാടി എന്നിവർ പങ്കെടുത്തു. തിരെഞ്ഞെടുക്കപ്പെട്ടവര്‍ കൂപ്പണ്‍ കൈപ്പറ്റുന്നതിനായി ബന്ധപ്പെടേണ്ടതാണ്.