എടവണ്ണയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; 17കാരൻ മരിച്ചു

എടവണ്ണയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടത്തിൽ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുൽ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്.

 

  വണ്ടൂർ: എടവണ്ണയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടത്തിൽ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുൽ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം. അപകടത്തിൽ കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. നിയമ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.