ചലച്ചിത്ര മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുമാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൂവി ക്ലബ്  ഭാരവാഹികൾ

ചലച്ചിത്ര മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുമാർ നേരിടുന്ന ചൂഷണം നേരിടുന്നത് അവസാനിപ്പിക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് മൂവി ക്ളബ്ബ് ഫിലിം ടെലിവിഷൻ ആർടിസ്റ്റ് ആൻഡ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 
 

കണ്ണൂർ: ചലച്ചിത്ര മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുമാർ നേരിടുന്ന ചൂഷണം നേരിടുന്നത് അവസാനിപ്പിക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് മൂവി ക്ലബ് ഫിലിം ടെലിവിഷൻ ആർടിസ്റ്റ് ആൻഡ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

ചലച്ചിത്ര മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന ചൂഷണം നേരിടുന്നത് അവസാനിപ്പിക്കാൻ സംഘടന ലേബർ വകുപ്പിൻ്റെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കും. സിനിമാ മോഹവുമായി എത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ ദിവസ വേതനത്തിന് ഷൂട്ടിങിനായി കൂട്ടിക്കൊണ്ടുപോയി കൃത്യമായ  പണം കൊടുക്കാതെ പറഞ്ഞു വിടുന്ന സാഹചര്യമാണുള്ളത് കലാകാരൻ മാർക്ക് എന്തെങ്കിലും വിഷമങ്ങൾ വന്നാൽ അവരെ സഹായിക്കുന്നതിന വേണ്ടിയാണ് കണ്ണൂർ ചാലാട് കേന്ദ്രീകരിച്ചു 2023 ഫെബ്രുവരി ഏഴിനാണ് ഈ കുട്ടായ്മ രൂപീകരിച്ചത്. 

സംഘടനയുടെ ജില്ലാ കമ്മിറ്റികളുടെ രൂപീകരണത്തിനു ശേഷം സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ചിതാനന്ദൻ പുമംഗലം ,സെക്രട്ടറി ബൈജു ചെങ്ങൽ , വൈസ് പ്രസിഡൻ്റ് വി.കെ. കെ നമ്പ്യാർ, പി.ആർ രതീഷ് കുമാർ, ട്രഷറർ കെ. അനഘ എന്നിവർ പങ്കെടുത്തു.