കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി 

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു. 

 

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു. 

താത്കാലിക ജീവനക്കാരനായ കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസമാണ് പൊൻകുന്നം- മണക്കടവ് റൂട്ടിലെ ബസിൽ ജീവനക്കാർ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആർടിസി  ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്.