കോഴിക്കോട് വെറ്റിറിനറി സർജൻ നിയമനം
ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിൽ ദിവസവേതനത്തിൽ വെറ്റിറിനറി സർജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയോ ആണ് നിയമനം.
Mar 16, 2026, 18:40 IST
കോഴിക്കോട്: ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിൽ ദിവസവേതനത്തിൽ വെറ്റിറിനറി സർജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയോ ആണ് നിയമനം.
വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള എ.ബി.സി സർജറിയിൽ പരിചയമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ എത്തണം.