വടകര സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  അധ്യാപക നിയമനം

വടകര സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിലവിലുള്ള താൽക്കാലിക ഒഴിവിലേക്കാണ് നിയമനം

 

വടകര  :വടകര സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിലവിലുള്ള താൽക്കാലിക ഒഴിവിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ നവംബർ 12-ന് രാവിലെ 10.30 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വടകര സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക് 9400006491 എന്ന നമ്പറിൽ വിളിക്കാം.