മണാശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ : വളര്‍ത്തുപൂച്ച ചത്തു
Nov 15, 2025, 16:00 IST
കോഴിക്കോട് : മണാശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ. നവംബർ 14-ന് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വളര്‍ത്തുപൂച്ച ചത്തു. പന്നൂളി രാജൻ്റെ വീട്ടുപരിസരത്തുവച്ച് പൂച്ചയ്ക്ക് മിന്നലേൽക്കുകയായിരുന്നു. രാജൻ്റെ വീട്ടിലെ ജനൽച്ചില്ലുകൾ, ചുമരുകൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടുപരിസരത്തുണ്ടായിരുന്ന ഒരു തെങ്ങ് കത്തിനശിച്ച നിലയിലാണ്.
രാജനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മിന്നൽ സമയത്ത് രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ശുചിമുറിയിലായിരുന്നതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജൻ്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദൻ എന്നിവരുൾപ്പെടെ മറ്റു ചില വീടുകളിലും ഇടിമിന്നൽ നാശനഷ്ടങ്ങളുണ്ടാക്കി.