പൾസ് പോളിയോ: കോഴിക്കോട് ജില്ലിയിൽ 8,516 കുട്ടികൾക്ക് കൂടി തുള്ളിമരുന്ന് നൽകി; മൂന്ന് ദിവസംകൊണ്ട് തുള്ളിമരുന്ന് നൽകിയത് 2,00,906 കുട്ടികൾക്ക്
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ മൂന്നാം ദിനമായ ഇന്നലെ (ഒക്ടോബർ 14) 8,516 കുട്ടികൾക്ക് കൂടി തുള്ളി മരുന്ന് നൽകി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 157 കുട്ടികളും ഉൾപ്പെടുന്നു.
Oct 15, 2025, 20:17 IST
കോഴിക്കോട് : പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ മൂന്നാം ദിനമായ ഇന്നലെ (ഒക്ടോബർ 14) 8,516 കുട്ടികൾക്ക് കൂടി തുള്ളി മരുന്ന് നൽകി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 157 കുട്ടികളും ഉൾപ്പെടുന്നു.
ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തിയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ ട്രാൻസിറ്റ് ബൂത്തുകൾ വഴിയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുമാണ് പോളിയോ മരുന്ന് നൽകിയത്. ഇതോടെ ജില്ലയിൽ ആകെ പോളിയോ തുള്ളി മരുന്ന് ലഭിച്ച കുട്ടികളുടെ എണ്ണം 2,00,906 ആയി. ഇതിൽ 1,444 പേർ അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 2,06,363 കുട്ടികളാണുള്ളത്. അതിൽ 97.36% പേർക്കാണ് തുള്ളിമരുന്ന് നൽകിയത്.