ബിസി റോഡ്–പയ്യാനക്കൽ റോഡ് വികസനം: എംഎൽഎ സ്ഥലം സന്ദർശിച്ചു

ബിസി റോഡ്–പയ്യാനക്കൽ റോഡ് വികസനത്തിന്റെ ഭാഗമായി അഡ്വ. ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

 

കോഴിക്കോട് : ബിസി റോഡ്–പയ്യാനക്കൽ റോഡ് വികസനത്തിന്റെ ഭാഗമായി അഡ്വ. ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊളവോളം പരിഹാരമാകുന്ന പാതയുടെ വീതി കൂട്ടുന്നതിനായി റോഡിന്റെ ഇരുവശത്തുനിന്നും ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.

നിലവിലെ പ്ലാൻ അനുസരിച്ച് സ്ഥലം വിട്ടുനൽകുന്നതു സംബന്ധിച്ച് ഭൂവുടമകളുമായി കൃത്യമായ ധാരണയും സമവായവും ഉണ്ടാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് അഡ്വ. ഫൈസൽ ബാബു എംഎൽഎ പറഞ്ഞു. ഭൂമി ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും കിഫ്ബി ഉദ്യോഗസ്ഥരുമായും യോഗങ്ങൾ ചേർന്നിരുന്നു.

കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, ഫസ്ന ഷംസുദ്ദീൻ, സ്മിത, സൈബുന്നിസ എന്നിവർ സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു.